2014, മാർച്ച് 8, ശനിയാഴ്‌ച



ഞാൻ ഇപ്പോൾ എഴുതി കൊണ്ടിരിക്കുന്ന " ഒരാകാശയാത്ര "  എന്ന കഥയിൽ നിന്നൊരു  ഭാഗം ........

രണ്ടു വർഷത്തെ ഗൾഫ് ജീവിതത്തിനു ശേഷം നാട്ടിലെ രണ്ടു മാസത്തെ അവധികാലം ......

കണ്ണടച്ച് തുറക്കും മുന്നേ അത് തീര്ന്നു ....

മണലാരണ്ണ്യത്തിലേക്ക്  ഒരു തിരിച്ചുപോക്ക് .....

അതാണ്‌  " ഒരാകാശയാത്ര " എന്ന കഥയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ....
കഥയുടെ രണ്ടാം പേജിൽ നിന്നും ഇങ്ങിനെ തുടങ്ങുന്നു .....


ടെർമിനൽ വഴിയായതുകൊണ്ട് വിമാനത്തിനുള്ളിൽ എത്തിയത്  അറിഞ്ഞില്ല ...
പകുതിയിലധികം യാത്രക്കാർ കയറി കഴിഞ്ഞിരുന്നു ..
വാതിലിനരികിൽ നിന്നിരുന്ന എയർഹൊസ്റ്റെസ് ബോഡിംഗ് പാസ് വാങ്ങി മുന്നിലേക്ക്‌ കൊണ്ടുപോയി ..
മൂന്ന് പേർക്കിരിക്കാവുന്ന വരിയിൽ നടുവിലെ സീറ്റ് കാണിച്ചു കൊണ്ട് പറഞ്ഞു ..
" പ്ലീസ് സർ ........."
വിമാനത്തിനുള്ളിൽ തണുപ്പ് കൂടി കൂടി  വന്നു ...
തന്റെ ഇടതും വലതുമുള്ള ഇരിപ്പിടം കാലിയാണ് ...
അമ്മയും സുനിതയുമെല്ലാം ഗാലറിയിൽ കയറാമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഒന്നും കാണാൻ കഴിയുന്നില്ല.
 വിമാന താവളകെട്ടിടം താനിരിക്കുന്നതിന്റെ മറുഭാഗത്താണ് ...
കരയണമെന്നു തോന്നി.
അത്രയേറെ സങ്കടം തോന്നുന്നു മനസ്സിൽ ....സഹിക്കാൻ കഴിയുന്നില്ല ..
എല്ലാവരിൽ നിന്നും എന്നെന്നേക്കുമായി അകന്നു പോകുന്നപോലെ ഒരു തോന്നൽ ...
" പ്ലീസ് ... ദിസ്‌ ഈസ്‌ യുവർ സീറ്റ് സർ ..." എയർ ഹൊസ്റ്റസ് തന്റെ ഇടതു വശത്തെ വിന്ഡോ സീറ്റിലെക്കു കൈ ചൂണ്ടികൊണ്ട്‌ പറഞ്ഞു
ദാ വന്നിരിക്കുന്നു .....നേരത്തെ തന്നെ ശല്യം ചെയ്ത " അയാൾ" തന്നെ ...
വീണ്ടും തനിക്കരികിൽ തന്നെയാണ് അയാൾക്ക്‌ സീറ്റ് കിട്ടിയിരിക്കുന്നത് ...
കണ്ടെങ്കിലും കാണാത്ത മട്ടിലിരുന്നു ...
സീറ്റിൽ ഇരുന്നെങ്കിലും അയാൾക്ക്‌ ഇരിപ്പുറക്കാത്ത പോലെയായിരുന്നു ...
സ്പീക്കറിൽ പ്രഖ്യാപനം വന്നു... ടെയ്ക്ക് ഓഫിനു സമയമായിരിക്കുന്നു ..
സീറ്റ് ബെൽറ്റ്‌ മുറുക്കി കാത്തിരുന്നു .....അറിയാവുന്ന ദൈവങ്ങളെയെല്ലാം കണ്ണടച്ച് പ്രാർത്ഥിച്ചു ...
ചെറിയ കുടുക്കത്തോടെ വിമാനം റണ്‍വെയിലേക്ക് നീങ്ങി കൊണ്ടിരുന്നു ....
മഴ  പെയ്തു തോര്ന്നിരുന്നെങ്കിലും ...ആകാശത്തിന് നല്ല മൂടൽ ഉണ്ടായിരുന്നു .
റണ്‍വേക്ക് നല്ല കറുപ്പുനിറം കൈവന്നിരിക്കുന്നു ..
ഉയര്ന്നു പൊങ്ങാനുള്ള തയ്യാറെടുപ്പിനായി വിമാനം പ്രധാന റണ്‍വെയിൽ വന്നു നിന്നു ...
വലിയൊരു ശബ്ദത്തോടെ റണ്‍വെയിലുടെ വേഗതയിൽ ഓടി ഓടി വിമാനം ആകാശത്തിലെക്കുയർന്നു ...
ചെവിയിൽ ഒരടച്ചിൽ വന്നപോലെ തോന്നി ...ഉച്ചത്തിലൊരു കോട്ടുവായിട്ടപ്പോൾ ശരിയായി ..
അമ്മയും സുനിതയുമെല്ലാം വീട്ടിലേക്കു പോയി കാണുമോ അതോ ഗാലറിയിൽ തന്നെ നില്ക്കുന്നുണ്ടാകുമോ ..
 സുനിത ഇടക്കെല്ലാം പറയാറുണ്ട്‌ വിമാനം വരുന്നതും പോകുന്നതും കാണണമെന്ന് ...
 പാവം സുനിത .....ഒരാഗ്രഹവും ഇല്ലാത്ത ഒരു കുട്ടിയാണവൾ ....
ഹോ...ഇനി രണ്ടര മണിക്കൂർ കഴിയണം ബോംബെയിലെത്താൻ ....ഇപ്പോഴേ അലസത അനുഭവപെടുന്നു ...
എന്റെ ശ്രദ്ധ കിട്ടാൻ വേണ്ടിയാകണം തൊട്ടടുത്തിരുന്ന " അയാൾ " ചോദിച്ചു.
" ഉം .......?....ഭക്ഷണം കഴിച്ചിട്ടാണോ വന്നത് ...? "
" ഉം "
" ഞാൻ കഴിച്ചില്ല...ഫ്ലയ്ട്ടീന്നു കഴിക്കാംന്നു കരുതി ...നല്ല ഭക്ഷണാട്ടോ ..."
" ഉം "
ഞാൻ കാര്യമായി അയാളെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ അയാൾ ജനവാതിലിലൂടെ എന്തോ തിരയുന്നതുപോലെ പുറത്തേക്കും നോക്കിയിരുന്നു .....
" സർ ...ടീ ഓർ കോഫി " എയർഹോസ്റ്റസാണ് ...
കോഫി മതിയെന്ന് പറഞ്ഞു ...
" എനിക്ക് കൂൾഡ്രിങ്ക്സ് വേണം മാഡം " ഒരു കൊച്ചു കുഞ്ഞിന്റെ വാശിഎന്നപോലെ അയാൾ എയർഹോസ്റ്റസിനോട് പറഞ്ഞു ..
" എന്താ പേര് ..? " അയാളുടെ അടുത്ത ചോദ്യം
" ഹരികുമാർ "
" ആദ്യമായിട്ടാണോ വിമാനത്തിൽ ..? ...ഞാനിതു എട്ടാമത്തെ തവണയാണ് ... " അയാൾ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
സ്വയം പുകഴ്ത്തുകയാണയാൾ .... എന്തൊക്കെയോ കുറെ പറഞ്ഞ ശേഷം വീണ്ടും മൌനം ....ഹോ ഭാഗ്യം ....
എയർഹോസ്റ്റസ്  കാപ്പിയും ബിസ്കട്ടുമായി വന്നു ...
" ഫുഡ് എപ്പോ കിട്ടും മാഡം ..."
ഹോ ഭക്ഷണ കാര്യം മാത്രമേയുള്ളൂ ഇയാൾക്ക് ...?
" ബൈ സിക്സൊ ക്ലോക്ക് സർ " എയർഹോസ്റ്റസ് ചിരി ഉള്ളിലൊതുക്കി കൊണ്ട് പറഞ്ഞത് പോലെ തോന്നി ..
എത്ര പെട്ടെന്നാണയാൾ കൂൾഡ്രിങ്ക്സും ബിസ്കറ്റും കഴിച്ചു തീര്ത്തത് ...അടുത്ത ഭക്ഷണത്തിനായി അയാൾ ആകാംക്ഷയോടെ നോക്കികൊണ്ടിരുന്നു ...
വിമാനം പെട്ടെന്ന് ചെറുതായൊന്നു ഉലഞ്ഞു ..
ശരിക്കും പേടിച്ചുപോയി ...നിലം തൊടാതെയുള്ള യാത്രയാണല്ലോ ...പേടിക്കാതിരിക്കാനും തരമില്ല.
കുഴപ്പമില്ല ...എയർപോക്കറ്റുകളാണെന്ന് മൈക്കിലുടെ അറിയിപ്പും വന്നു.
"  നോക്കു ഹരീ ....ഇപ്പോൾ നമ്മൾ ആയിരത്തി അഞ്ഞുരടി മുകളിലുടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ...."
അയാൾ   അതും പറഞ്ഞ് തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ...എന്റെ പ്രതികരണം എന്തെന്നറിയാൻ ....
ഒന്നും മിണ്ടിയില്ല ......എന്ത് പറയാനാണ് ...
" ഹോ ..ആയിരത്തി അഞ്ഞുരടി ...ഇതിപ്പോ താഴെ വീണാൽ നമ്മുടെ പൊടി പോലും കിട്ടില്ല .....അല്ലേ ഹരീ ....."
ഇയാളെന്താ ....തലയ്ക്കു സുഖമില്ലാത്ത ആളായിരിക്കുമോ .....സീറ്റ് മാറിയിരിക്കണോ ...
 എന്താ ഇയാളോട് പറയുക .....എങ്ങിനെയാ പറയുക.....


അയാളുടെ രസകരമായതും ഭീതി പെടുത്തുന്നതുമായ പ്രവർത്തികളിലുടെ " ഒരാകാശയാത്ര " എന്ന കഥ ഇങ്ങിനെ തുടർന്ന് പോകുന്നു ....